Monday, January 17, 2022

അന്തരിച്ച അമേരിക്കൻ ധനകാര്യ വിദഗ്ധൻ ജഫ്രി എപ്സ്റ്റെയിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ലൈംഗീക ചൂഷണത്തിനായി എത്തിച്ചുകൊടുത്തുവെന്ന കേസിൽ ബ്രിട്ടീഷ് വനിത ഗിസ്ലെയ്ൻ മാക്സ്‌വെൽ കുറ്റക്കാരിയാണെന്നു കോടതി ജൂറി കണ്ടെത്തി

Must Read

ന്യൂയോർക്ക്: അന്തരിച്ച അമേരിക്കൻ ധനകാര്യ വിദഗ്ധൻ ജഫ്രി എപ്സ്റ്റെയിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ലൈംഗീക ചൂഷണത്തിനായി എത്തിച്ചുകൊടുത്തുവെന്ന കേസിൽ ബ്രിട്ടീഷ് വനിത ഗിസ്ലെയ്ൻ മാക്സ്‌വെൽ കുറ്റക്കാരിയാണെന്നു ന്യൂയോർക്ക് കോടതി ജൂറി കണ്ടെത്തി. ലോകം മുഴുവൻ ശ്രദ്ധിച്ച കേസിൽ ശിക്ഷ പിന്നീട് വിധിക്കും. ജീവപര്യന്തം തടവു ലഭിക്കാനാണു സാധ്യത.

സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രു​ടെ കൂ​ട്ട​ങ്ങ​ളി​ൽ പ്ര​മു​ഖ​സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്ന മാ​ക്സ്‌​വെ​ൽ 2020ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1994നും 2004​നും ഇ​ട​യ്ക്ക് എ​പ്സ്റ്റെ​യി​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ നാ​ലു പേ​ർ മാ​ക്സ്‌​വെ​ല്ലി​നെ​തി​രെ മൊ​ഴി​കൊ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ വി​ചാ​ര​ണ കാ​ത്തു​ക​ഴി​യു​ക​യാ​യി​രു​ന്ന എ​പ്സ്റ്റെ​യി​ൻ 2019ൽ ​ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി.

കു​പ്ര​സി​ദ്ധ ബ്രി​ട്ടീ​ഷ് മാ​ധ്യ​മ മു​ത​ലാ​ളി റോ​ബ​ർ​ട്ട് മാ​ക്സ്‌​വെ​ല്ലി​ന്‍റെ മ​ക​ളാ​യ ഗി​സ്ലെ​യ്ൻ 1991ൽ ​പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി എ​പ്സ്റ്റെ​യി​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്.

Leave a Reply

Latest News

പല സ്ത്രീകളെയും ഒരെ സമയം പ്രണയിച്ചു, പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു; അതിൽ ഒരാൾ ആയിരുന്നു ഞാൻ എന്ന് മനസിലാക്കി; വൃത്തികെട്ട ചിന്താഗതിയും ക്രൂര മനോഭാവമുള്ള ഒരു മനുഷ്യൻ ആണ് അയാൾ; ശ്രീകാന്ത് വെട്ടിയാറിനെതിരെ...

യൂട്യൂബറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടു ആരോപണം കൂടി. ‘വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്’ എന്ന ഗ്രൂപ്പാണ് പുതിയ ആരോപണവും പുറത്ത് വിട്ടിരിക്കുന്നത്....

More News