കൊച്ചി: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ റെയില്‍വേ ദക്ഷിണേന്ത്യയ്ക്ക് അനുവദിച്ചതില്‍ ഏറ്റവും കുറവ് ട്രെയിനുകള്‍ കേരളത്തിന്. ഒമ്പത് എണ്ണം മാത്രം. ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ തമിഴ്നാടിന് നല്കി, 20 എണ്ണം. 2014 മേയ് മുതല്‍ ഇതുവരെയുള്ള കണക്കാണിത്. വിവരാവകാശ പ്രവര്‍ത്തകനായ കെ. ഗോവിന്ദന് നമ്പൂതിരിക്കു ദക്ഷിണ റെയില്‍വേ (ട്രാന്സ്പോര്ട്ടേഷന്) വിഭാഗം നല്കിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
2014ല്‍ പുനലൂര്‍-കന്യാകുമാരി പ്രതിദിന പാസഞ്ചര്‍, 2015ല്‍ കാസര്‍കോഡ്-മൂകാംബിക റോഡ് ബൈന്ദൂര് പാസഞ്ചര്‍, അതേവര്‍ഷം തിരുവനന്തപുരം-നിസാമുദ്ദീന്‍ (ആലപ്പുഴ വഴി), തിരുവനന്തപുരം നിസാമുദ്ദീന്‍ (കോട്ടയം വഴി), പുനലൂര്‍-പാലക്കാട്-പാലക്കാട് പാലരുവി എക്സ്പ്രസ്, 2017ല്‍ മംഗലാപുരം കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്, 2018ല്‍ കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്സ്പ്രസ്, ചെന്നൈ-എഗ്മോര്‍-കൊല്ലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, 2019ല്‍ കൊച്ചുവേളി നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ് എന്നിവയാണ് ഇക്കാലയളവില്‍ അനുവദിച്ചത്.