Friday, June 25, 2021

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി;
ഏറെക്കുറെ ഉറപ്പിച്ച് ടോമിൻ ജെ. തച്ചങ്കരി

Must Read

തിരുവനന്തപുരം:​ ലോക്​നാഥ്​ ബെഹ്​റ സ്ഥാനമൊഴിയുന്ന പശ്​ചാത്തലത്തിൽ ടോമിൻ ജെ. തച്ചങ്കരി സംസ്ഥാന പൊലീസ്​ മേധാവിയായേക്കുമെന്ന്​ സൂചന. ഡി.ജി.പി സ്ഥാനത്തേക്ക്​ ടോമിൻ ജെ. തച്ചങ്കരിയെ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

അനധികൃത സ്വത്ത്​ സമ്പാദകേസിൽ തച്ചങ്കരിക്കെതിരായ അന്വേഷണം പൂർത്തിയാ​യെന്ന റിപ്പോർട്ടുകളുണ്ട്​. ​അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന്​ ആവശ്യപ്പെട്ട്​ തച്ചങ്കരി സർക്കാറിന്​ കത്ത്​ നൽകിയതായാണ്​ വിവരം.

ഡി.ജി.പി സ്ഥാനത്തേക്ക്​ സർക്കാർ തീരുമാനിച്ച ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്രത്തിന്​ മുന്നിലാണ്​. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമ​​​ന്ത്രാലയം വൈകാതെ ചുരുക്കപ്പട്ടിക കൈമാറുമെന്നാണ്​ സൂചന. അതേസമയം, ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ സിയാൽ എം.ഡി സ്ഥാനവും നൽകിയേക്കും. ബെഹ്​റയെ സംസ്ഥാന പൊലീസ്​ ഉപദേശകനാക്കുമെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News