Thursday, January 27, 2022

നാഗമ്പടത്ത്‌ എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ നിർത്താൻ മാത്രമായി പുതിയ പ്ലാറ്റ്‌ഫോം വരും

Must Read

കോട്ടയം: റെയിൽവേ പാതയിരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ നാഗമ്പടത്ത്‌ എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ നിർത്താൻ മാത്രമായി പുതിയ പ്ലാറ്റ്‌ഫോം വരും. ഒന്നാമത്തെ പ്ലാറ്റ്‌ഫോം നാഗമ്പടം സ്വകാര്യ ബസ്‌ സ്‌റ്റാൻഡിന്റെ പിൻവശംവരെ നീട്ടും.

ഇതിനുസമീപത്ത്‌ പടിഞ്ഞാറുഭാഗത്തായാണ്‌ പാസഞ്ചർ ട്രെയിനുകൾക്കായി പുതിയ പ്ലാറ്റ്‌ഫോം നിർമിക്കുന്നത്‌. റെയിൽവേ സ്‌റ്റേഷന്റെ പകുതിഭാഗം മുതൽ നാഗമ്പടം പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡ്‌ വരെയാകും ഈ പ്ലാറ്റ്‌ഫോം വരുക.

18 ബോഗികളുള്ള തീവണ്ടി നിർത്താൻ കഴിയുംവിധമാണ്‌ ഈ പ്ലാറ്റ്‌േഫാം നിർമിക്കുക. ഇതിനായി കല്ലുകെട്ടുന്ന പണികൾ തുടങ്ങിക്കഴിഞ്ഞു. റെയിൽവേസ്‌റ്റേഷന്റെ കിഴക്കുഭാഗത്തായി ഗുഡ്‌സ്‌ ട്രെയിനുകൾക്കായി പ്രത്യേക പ്ലാറ്റ്‌ഫോമുണ്ടാകും. ഗുഡ്‌സ്‌ ട്രെയിനുകൾക്കുള്ള ട്രാക്ക്‌ സജ്ജമാകുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഗുഡ്‌സ്‌ പ്ലാറ്റ്‌ഫോം കമ്മിഷൻ ചെയ്യാനാണ്‌ ലക്ഷ്യം.

നിർമാണം പൂർത്തിയാകുന്നതോടെ ആകെ ആറു പ്ലാറ്റ്‌ഫോമുകളുണ്ടാകും.

നാഗമ്പടം പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാൻഡിലേക്ക്‌ പുതിയ നടപ്പാലത്തിന്റെ നിർമാണം പൂർത്തിയായിവരുന്നു. ഗുഡ്‌സ്‌ ഷെഡ്‌ റോഡിലേക്കുള്ള ഭാഗത്തെ നിർമാണത്തിനായി അടുത്തയാഴ്‌ചയോടെ ഇപ്പോഴുള്ള നടപ്പാലം അടയ്‌ക്കുമെന്ന്‌ അധികൃതർ അറിയിച്ചു. പണി പൂർത്തിയായാൽ ഇപ്പോഴുള്ള നടപ്പാലം പൊളിച്ചുനീക്കും. മൂന്നുമീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാകും പുതിയ നടപ്പാലം നിർമിക്കുക.

രണ്ടാം പ്രവേശനകവാടം നിർമിക്കാനുദ്ദേശിക്കുന്ന സ്‌ഥലത്ത്‌ നടപ്പാലത്തിന്റെ ഒരുഭാഗം പൂർത്തിയായിക്കഴിഞ്ഞു. ഡിസംബറോടെ എല്ലാ പണികളും പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News