Sunday, July 25, 2021

പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ പുതിയ പദ്ധതി

Must Read

കോഴിക്കോട്: പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ തഹസിൽദാർമാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിക്കുകയുണ്ടായി. ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് നടപടികൾ സ്വീകരിക്കുന്നത്. റോഡിനു വശങ്ങളിലായി ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ തഹസിൽദാർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് സഹായത്തോടെയാകും നടപടികൾ

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News