Tuesday, June 15, 2021

കോവിഡ് പരിശോധനക്ക് പുതിയ രീതി; പ്രത്യേക ഉപ്പുലായിനി കവിൾക്കൊള്ളുകയും അത് ഒരു ട്യൂബിലേക്ക് തുപ്പി ശേഖരിക്കുകയും ആണ് പുതിയ രീതി

Must Read

ന്യൂഡൽഹി: കോവിഡ് പരിശോധനക്ക് പുതിയ രീതി. പ്രത്യേക ഉപ്പുലായിനി കവിൾക്കൊള്ളുകയും അത് ഒരു ട്യൂബിലേക്ക് തുപ്പി ശേഖരിക്കുകയും ആണ് പുതിയ രീതി. സ്വയം സാംപിൾ ശേഖരിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രത്യേക വൈദഗ്ധ്യമുള്ള ലാബ് ടെക്നീഷ്യൻമാരാണ് ഇപ്പോൾ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്കുള്ള സ്രവം എടുക്കുന്നത്. വേണ്ടത്ര സ്രവം ലഭിക്കാതിരിക്കലും സ്രവം നഷ്ടപ്പെടലും അപൂർവമായെങ്കിലും ഉണ്ടാവാറുണ്ട്.

കോവിഡ് സ്ഥിരീകരിക്കാൻ മൂക്കിൽനിന്നും തൊണ്ടയിൽനിന്നും സ്രവം ശേഖരിച്ചുകൊണ്ടുള്ള ആർ.ടി-പി.സി.ആർ. പരിശോധനയ്ക്ക് ബദലായി ലളിതമായ മാർഗംവരുന്നു. കൗൺസിൽ ഫോർ സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിലുള്ള നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (നീരി) ആണ് ഇത് വികസിപ്പിച്ചത്.

ഈ സാംപിൾ പരിശോധനാ ലാബിൽ അന്തരീക്ഷ താപനിലയിൽ ഒരു പ്രത്യേക ലായിനിയിൽ ഇറക്കിവെക്കും. പിന്നീട് ചൂടാക്കിയെടുത്താണ് ആർ.ടി-പി.സി.ആർ. പരിശോധന നടത്തുക. മൂന്നു മണിക്കൂറിനകം ഫലം അറിയാനാവുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ കൃഷ്ണ ഖൈർനാർ പറഞ്ഞു.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News