Friday, June 25, 2021

ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി;
ഡെല്‍റ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍

Must Read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജനിതകശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്.

ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്. എലിവര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയില്‍ പരീക്ഷിച്ച് ഇതിന്റെ തീവ്രത വിലയിരുത്തി. ഭാരം കുറയാന്‍ പുതിയ വകഭേദം കാരണമാകുന്നതായി കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ അടക്കം മറ്റ് രോഗലക്ഷണങ്ങളും പരീക്ഷണത്തില്‍ തെളിഞ്ഞു. ഏഴുദിവസമാണ് പരീക്ഷണം നടത്തിയത്.

ഡെല്‍റ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ആല്‍ഫ വകഭേദത്തേക്കാള്‍ കൂടുതല്‍ അപകടകരമാണെന്നും വിദഗ്ധര്‍ പറയുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News