Sunday, November 28, 2021

പുത്തൻ ഡസ്കും ബഞ്ചും; സ്‌കൂളിലെ കുരുന്നുകൾക്ക് പോലീസ് മാമൻമാരുടെ സമ്മാനം

Must Read

വാറ്റുകുന്ന് സ്‌കൂളിലെ കുരുന്നുകൾക്ക് ഇനി പഴയ നിലംപതിക്കാറായ െബഞ്ചിലിരിക്കേണ്ട. സ്‌കൂളിലെത്തുമ്പോൾ ഇരിക്കാൻ പുത്തൻ ഡെസ്‌കുകളും ബെഞ്ചുകളും ‘പോലീസ് മാമന്മാർ’ എത്തിച്ചു നൽകി. വെച്ചൂച്ചിറ ജനമൈത്രി പോലീസാണ് സ്‌കൂളിൽ ആവശ്യമായ െബഞ്ചും ഡെസ്‌കും എത്തിച്ചത്.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന വാറ്റുകുന്ന് ഗവണ്മെന്റ് എൽ.പി.സ്‌കൂളിലേക്കാണ് പോലീസ് സുമനസ്സുകളുടെ സഹായത്തോടെ ഇവ വാങ്ങി നൽകിയത്. നിലവിൽ സ്‌കൂളിലെ കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിന് കഴിയാത്ത തരത്തിൽ പഴക്കം ചെന്ന രണ്ടു ബെഞ്ചുകൾ മാത്രമാണുണ്ടായിരുന്നത്. നേരത്തെ ജനമൈത്രി പോലീസ് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ എത്തിക്കുകയും ജില്ലാ പോലീസിന്റെ വീണ്ടും വസന്തം പദ്ധതിയുടെ ഭാഗമായി സ്‌കൂളും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തിരുന്നു. സ്‌കൂളിന് മികച്ച പിന്തുണയാണ് ഇവർ നൽകിവരുന്നത്.

ഇൻസ്പെക്ടർ ജർലിൻ വി.സ്‌കറിയ, എസ്.ഐ.പി.എച്ച്.അഷറഫ്, ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ ശ്യാം മോഹൻ, സുകേഷ് എസ്.കുമാർ, സുമിൽ എന്നിവർ ഇവ സ്‌കൂളിന് കൈമാറി. ബിനോയ് പെരുമ്പെട്ടി, അജി മണിമലേത്ത്, സ്‌കൂൾ അധ്യാപകരായ രമ്യ, ബിൻസി എന്നിവർ പങ്കെടുത്തു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News