ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ കേന്ദ്ര മന്ത്രി ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും നിരന്തര നിരീക്ഷണത്തിന് അതാണ് ഉചിതമെന്നും എയിംസ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. എയിംസ് ആശുപത്രിയിലെ ‘കാര്‍ഡിയോ ന്യൂറോ ടവറി’ലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ശേഷം പതിനാലാം തീയതി അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും, ക്ഷീണവും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടത് കാരണം വീണ്ടും ഓഗസ്റ്റ് 18ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 31ആം തീയതി അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
New Delhi: Union Home Minister Amit Shah has been admitted to hospital again. He was admitted to Delhi AIIMS Hospital. Although Kovid disease is cured
ശ്വാസസംബന്ധമായ ബുദ്ധിമുട്ട് മൂലം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
