Sunday, January 17, 2021

കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്ന് പിഎംഒ, ക്ലീൻചിറ്റ്

Must Read

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ദില്ലി: കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയു‍ടെ ഓഫീസ്. വി മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്ന പരാതിയാണ് തള്ളിയത്. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവുരാണ് പരാതി നൽകിയത്.

ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഈ പരാതി പിഎംഒയിൽ കിട്ടിയത്. വിവിധ മന്ത്രാലയങ്ങൾക്ക് ഈ പരാതി നൽകി വിവരങ്ങൾ തേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച മറുപടിയിൽ പറയുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി വിവരങ്ങൾ തേടിയിരുന്നു. അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസർ ഇതിന് മറുപടിയും നൽകി.

ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ ഔദ്യോഗികപദവിയൊന്നും വഹിക്കാത്ത, ഒരു പി ആർ കമ്പനി മാനേജറെ പങ്കെടുപ്പിച്ചത് ചട്ടലംഘനമാണെന്നാണ് പരാതിയിൽ സലിം മടവൂർ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കാമെന്നും പരാതിയിലുണ്ടായിരുന്നു.

എന്നാൽ പരാതിയിൽ കഴമ്പില്ല, പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല, എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോ‍ർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. New Delhi: The Prime Minister’s Office has rejected a protocol complaint against Union Minister of State for External Affairs V Muraleedharan. Smita Menon, PR Company Manager, violates the rules with the knowledge of V Muraleedharan.

Leave a Reply

Latest News

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം...

സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് 19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍...

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഉസ്താദ് ഇനായത്ത്...

73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍...

രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു. തലസ്ഥാനമായ കാബൂളിലാണ് സംഭവം. സുപ്രീം കോടതിയില്‍ ജഡ്ജിമാരാണ് മരിച്ച ഇരുവരും. കോടതിയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഇരുവര്‍ക്കും...

More News