ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത് തങ്ങൾക്ക് ഭക്ഷണമൊരുക്കിയ കർഷകർക്ക് പ്രത്യുപകാരമായാണ് ഭക്ഷണം നൽകുന്നതെന്ന് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് ഒരാൾ കുറിച്ചു.
Several Mosques in Delhi have organized food for the farmers arriving from Punjab and other states.
Farmers stood by our side during CAA-NRC now it’s our turn for the sake of humanity. This very compassion & unity is bothering the intolerant rulers +#FarmersProtest #DelhiChalo pic.twitter.com/7CzJNJQ9GM
— Mohammad Ajmal Khan (@MohdAjmalKhan06) November 27, 2020
ഭക്ഷണം വേണ്ട കർഷകർക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബൈൽ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരം അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് വിവരം. New Delhi: Farmers from different states prepare food during the ‘Delhi Chalo’ march to the national capital to protest against the central government’s agricultural laws.