Sunday, June 20, 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ

Must Read

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. പരീക്ഷ നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിലാണ് ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്. മനീഷ് സിസോദിയ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ദില്ലി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കൂടാതെ പരീക്ഷക്ക് മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും വാക്സീൻ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം പരീക്ഷ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗ നിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News