ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിൽ അണിചേർന്ന് ബോക്സിങ് ചാമ്പ്യനും ഖേൽ രത്ന പുരസ്കാര ജേതാവുമായ വിജേന്ദർ സിങ്. കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന തിരിച്ചു നൽകുമെന്ന് വിജേന്ദർ പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഡൽഹി അതിർത്തികളിൽ കർഷകർ തുടരുന്ന പ്രക്ഷോഭം 11ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കായിക താരങ്ങൾ പ്രക്ഷോഭകർക്ക് പിന്തുണയുമായി എത്തിയിരുന്നു.
നേരത്തെ, പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
New Delhi: Boxing champion and Khel Ratna laureate Vijender Singh has joined the farmers’ agitation against agricultural laws. If the carnage rules are not withdrawn