Monday, January 25, 2021

അരുണാചൽപ്രദേശ് അതിർത്തിയോടു ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ടു പ്ലാനറ്റ് ലാബ്സ്

Must Read

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും....

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി...

ന്യൂഡൽഹി: ലഡാക്ക് സംഘർഷം തുടരവേ, അരുണാചൽപ്രദേശ് അതിർത്തിയോടു ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ അമേരിക്കൻ ഭൗമനിരീക്ഷണ ഏജൻസിയായ പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ടു.

പശ്ചിമ അരുണാചലിനു സമീപം,​ ഇന്ത്യ- ചൈന- ഭൂട്ടാൻ മുക്കവലയ്‌ക്ക് അടുത്തുള്ള ബും ലാ ചുരത്തിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ ചൈനയുടെ പ്രദേശത്താണ് ഗ്രാമങ്ങൾ.
ഭൂട്ടാന്റെ പ്രദേശത്ത് ചൈന നിർമ്മിച്ച ഗ്രാമത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ രണ്ടാഴ്‌ച മുമ്പ് പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ടിരുന്നു. 2017ൽ ഇന്ത്യ- ചൈന സേനകൾ രണ്ടു മാസത്തിലേറെ മുഖാമുഖം നിന്ന ദോക്‌ലാമിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയാണിത്. ടിബറ്റ് പിടിച്ചടക്കിയ ചൈന ഇന്ത്യ,​ നേപ്പാൾ,​ ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച് വടക്കൻ മേഖലയിൽ ഉടനീളം നടത്തുന്ന അതിർത്തി വികസന ശ്രമത്തിന്റെ ഭാഗമാണ് ഗ്രാമങ്ങളുടെ നിർമ്മാണങ്ങൾ.ലഡാക്കിന്റെ മറവിൽ ചൈനയുടെ പണിഅരുണാചൽ മേഖലയിൽ ഫെബ്രുവരിയിൽത്തന്നെ ചൈന ഗ്രാമങ്ങളുടെ നിർമ്മാണം തുടങ്ങിയിരുന്നു. മേയ്- ജൂണിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാക്കി രാജ്യത്തിന്റെ ശ്രദ്ധ അവിടേക്കു തിരിച്ച് ആ മറവിൽ ചൈന കൗശലപൂർവം നിർമ്മാണങ്ങൾ തുടരുകയായിരുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ അതിർത്തിയിൽ ഗ്രാമങ്ങൾ സ്ഥാപിച്ച് ഹാൻ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും അവിടെ താമസിപ്പിക്കുകയാണ് തന്ത്രം. ദക്ഷിണ ചൈനാ കടലിൽ ചൈനീസ് മത്സ്യത്തൊഴിലാളികളെ ഇറക്കി ആധിപത്യമുറപ്പിക്കുന്നതു പോലെ ഇന്ത്യൻ അതിർത്തിയിൽ കാലിമേയ്‌ക്കുന്നവർ ഉൾപ്പെടെയുള്ള സിവിലിയന്മാരെ ഇറക്കുകയാണ്.ഉപഗ്രഹ ദൃശ്യങ്ങൾഫെബ്രുവരി 17ചൈന നിർമ്മിച്ച ആദ്യ ഗ്രാമം കാണാം. ഇവിടെ തടികൊണ്ടു നിർമ്മിച്ച ഇരുപത് ചെറിയ കെട്ടിടങ്ങൾ. ചുവപ്പ് നിറത്തിൽ മേൽക്കൂര കാണാം.നവംബർ 28മൂന്ന് ഗ്രാമങ്ങളുടെ ചിത്രം. മൊത്തം 50 ലധികം കെട്ടിടങ്ങൾ. തടി കൊണ്ടാണ് എല്ലാ നിർമ്മാണവും.ഓരോ ഗ്രാമവും ഒരു കിലോമീറ്റർ അകലത്തിലാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന ടാറിട്ട റോഡും നിർമ്മിച്ചിട്ടുണ്ട്.അരുണാചൽ തർക്കംഅരുണാചലിന്റെ മൊത്തം വിസ്തൃതി 84,​000 ചതുരശ്ര കിലോമീറ്ററാണ്. അതിൽ 65,​000 ചതുരശ്ര കിലോമീറ്റർ തങ്ങളുടെ പ്രദേശമായാണ് (തെക്കൻ ടിബറ്റിന്റെ ഭാഗം)​ ചൈനീസ് ഭൂപടത്തിൽ ചേർത്തിരിക്കുന്നത്. ഇന്ത്യ ചൈനയുടെ അവകാശവാദം നിഷേധിക്കുന്നു. 1914ലെ സിംല കൺവെൻഷൻ അംഗീകരിച്ച മക്‌ മഹോൻ രേഖയാണ് ചൈനയുമായുള്ള അതിർത്തിയായി ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്.1962ലെ യുദ്ധത്തിൽ അരുണാചലിന്റെ ഭൂരിപക്ഷം പ്രദേശവും ചൈന താത്‌കാലികമായി പിടിച്ചടക്കിയിരുന്നു. യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ച ചൈന സ്വയം മക്മഹോൻ രേഖയിലേക്ക് പിന്മാറുകയായിരുന്നു. New Delhi: As the Ladakh conflict continues, the US Geological Survey’s Planet Labs has released satellite images of China building three villages along the

Leave a Reply

Latest News

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം...

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്....

മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായി; എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിൽ; ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ

തൃശ്ശൂർ:മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്. എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും കാട്ടാനയുടെ...

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

More News