Saturday, November 28, 2020

പുകമഞ്ഞിൽ മൂടി തലസ്​ഥാനം; വായുമലിനീകരണം രൂക്ഷം

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ന്യൂഡല്‍ഹി: പുകമഞ്ഞിൽ മൂടിയ തലസ്​ഥാനത്ത്​ വായു മലിനീകരണം​ വൻ തോതിൽ ഉയരുന്നു. ഇൻകം ടാക്​സ്​ ഓഫിസ്​ മേഖല, ഇന്ദിര ഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളം, ആർ.കെ പുരം എന്നിവിടങ്ങളിൽ വായു നിലവാര സൂചിക (എ.ക്യു.ഐ) യഥാക്രമം 400, 328, 354 ആണ്​ രേഖപ്പെടുത്തിയത്. ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡി.പി.സി.സി) യാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

വായു നിലവാര സൂചിക അനുസരിച്ച് പൂജ്യം മുതല്‍ 50 വരെ നല്ലതും 51 – 100 വരെ തൃപ്തികരവും 101 – 200 വരെ മിതമായതും 201 – 300 വരെ മോശവും 301 – 400 വരെ വളരെ മോശവും 401 – 500 വരെ അപകടകരവുമായാണ്​ കണക്കാക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച്​ പടക്കംപൊട്ടിക്കുന്നതും മാലിന്യം കത്തിക്കുന്നതും പുകമലിനീകരണത്തിന്​ കാരണമാകുന്നതായി വായു ഗുണനിലവാര കാലാവസ്ഥ പ്രവചന ഗവേഷണ കേന്ദ്രം (എസ്.എ.എഫ്.എ.ആര്‍ -സഫർ) റിപ്പോർട്ടിൽ പറഞ്ഞു. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നത്​ നഗരത്തെ ഗുരുതമായി ബാധിക്കുന്നുണ്ട്​. ശൈത്യകാലമായതിനാൽ ഈ പുക അന്തരീക്ഷത്തിൽ തങ്ങിനിന്ന്​ മഞ്ഞുമായി കൂടിക്കലരുന്നതാണ്​ മലിനീകരണം രൂക്ഷമാക്കുന്നത്​. ഇത്​ മുൻകൂട്ടിക്കണ്ട്​ പടക്കം പൊട്ടിക്കുന്നതിനും വൈക്കോൽ കത്തിക്കുന്നതിനും ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​.
വൈക്കോൽ കത്തിക്കുന്നതിന്​ കനത്ത പിഴശിക്ഷയാണ്​ പുതിയ നിയമപ്രകാരം ഏർപ്പെടുത്തിയത്​. അഞ്ച്​ വർഷം വരെ തടവും ഒരു കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും. New Delhi: Air pollution is on the rise in the smoky capital. The Air Quality Index (AQI) at Income Tax Office Area, Indira Gandhi International Airport and RK Puram was 400, 328 and 354 respectively. It is the Delhi Pollution Control Committee (DPCC)

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News