Saturday, November 28, 2020

ഇന്ത്യയിൽ നെറ്റ്ഫ്‌ളിക്‌സ് 48 മണിക്കൂർ സൗജന്യം

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആസ്വദിക്കാന്‍ അവസരമൊരുക്കി നെറ്റ്ഫ്‌ളിക്‌സ്. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് 48 മണിക്കൂറാണ് സൗജന്യമായി കാണാന്‍ സാധിക്കുക. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലായി നെറ്റ്ഫ്‌ളിക്‌സ് നടത്തുന്ന സ്ട്രീംഫെസ്റ്റിന്റെ ഭാഗമായാണ് രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി ആസ്വദിക്കാന്‍ അവസരം നല്‍കുന്നത്. ഡിസംബര്‍ അഞ്ചിന് കൃത്യം 12.01 ന് ആരംഭിക്കുന്ന സ്ട്രീം ഫെസ്റ്റിലൂടെ ആര്‍ക്കും ഇഷ്ടമുള്ള സിനിമകളും, ടെലിവിഷന്‍ പരിപാടികളും, ഡോക്യുമെന്ററികളും ആസ്വദിക്കാം. സ്ട്രീം ഫെസ്റ്റ് തീയതി മറന്നുപോവാതിരിക്കാന്‍ ഇമെയിലിലോ, ഫോണ്‍ നമ്ബറിലോ റിമൈന്റര്‍ സെറ്റ് ചെയ്യാം.സ്ട്രീംഫെസ്റ്റിന്റെ സമയത്ത് ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവയില്‍ നെറ്റ്ഫ്ളിക്സ് കണക്‌ട് ചെയ്ത് കാണാനുമൊക്കെ സാധിക്കുന്നതാണ്. ഒരാള്‍ക്ക് മാത്രം നെറ്റ്ഫ്ളിക്സ് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് ഓഫര്‍ ഒരുക്കുന്നത്. കൂടുതല്‍ പേര്‍ ഒരേ ഐഡി ഉപയോഗിച്ച്‌ കയറാന്‍ ശ്രമിച്ചാല്‍ ‘സ്ട്രീം ഫെസ്റ്റ് ഈസ് അറ്റ് കപ്പാസിറ്റി’ എന്ന സന്ദേശം നെറ്റ്ഫ്ളിക്സ് നല്‍കും. നെറ്റ്ഫ്ളിക്സിന്റെ അടിസ്ഥാന പദ്ധതിയായ 499 രൂപയുടെ പാക്കേജ് ഉപയോഗിക്കുന്നത് പോലെ എസ്ഡി സ്ട്രീമിംങ്ങാണ് സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്ക് കിട്ടുക.

പ്രൊഫൈല്‍, പാരന്റല്‍ കണ്‍ട്രോള്‍, ക്രിയേറ്റ് ലിസ്റ്റ്, ഡൗണ്‍ലോഡ് മൂവീസ് പോലുള്ള ഫീച്ചറുകളെല്ലാം തന്നെ സ്ട്രീംഫെസ്റ്റിന്റെ ഭാഗമായി ഉപയോഗിക്കാനാവും. എങ്കിലും രണ്ട് ദിവസം മാത്രമേ ഇത് ലഭ്യമാവുള്ളൂ. സ്ട്രീംഫെസ്റ്റിന്റെ ഭാഗമായി സൗജന്യമായി സേവനം നല്‍കുമ്ബോള്‍ വലിയ രീതിയിലുള്ള ട്രാഫിക്ക് നെറ്റ്ഫ്‌ളിക്‌സില്‍ ഉണ്ടാവാനിടയുണ്ടാകുന്നതിനാല്‍ സ്ട്രീം ഫെസ്റ്റിന്റെ ഭാഗമാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനിടയുണ്ട്. എന്നാല്‍ എത്രപേര്‍ക്കാണ് പ്രവേശനം നല്‍കുക എന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കിയിട്ടില്ല. ഉപയോക്താക്കളെ വര്‍ധിപ്പിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് സ്ട്രീം ഫെസ്റ്റ് ഇന്ത്യയില്‍ സംഘടിപ്പിക്കുന്നത്. ഇത് വിജയകരമാണെങ്കില്‍ മറ്റ് വിപണികളിലും ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ പദ്ധതി. ആപ്പ് തുറക്കുന്ന സമയത്ത് പേയ്മെന്റ് വിവരങ്ങള്‍ ഉണ്ടാവില്ല. ഒരു പേരും, മെയില്‍ ഐഡിയും, ഫോണ്‍ നമ്ബരും, പാസ് വേഡും മാത്രം നല്‍കിയാല്‍ മതി.Netflix has given Indian users the opportunity to enjoy it for free. Netflix, a popular OT platform, is available for free for 48 hours. Netflix is ​​free for two days as part of Netflix’s Streamfest on December 5th and 6th

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News