Monday, January 17, 2022

കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശോഭരാജ് 18 വർഷം ജയിൽവാസം അനുഭവിച്ചു; ജയിൽ മോചിതനാക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി

Must Read

ചാൾസ് ശോഭരാജിനെ ജയിലിൽനിന്നും മോചിപ്പിക്കാത്തതിനു കാരണം ബോധിപ്പിക്കണമെന്ന് സർക്കാരിനോട് നേപ്പാൾ സുപ്രീം കോടതി. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശോഭരാജ് 18 വർഷം ജയിൽവാസം അനുഭവിച്ചിട്ടും ജയിൽ മോചിതനാക്കാത്തത് എന്തുകൊണ്ടാണെന്നാണ് സുപ്രീം കോടതി ആരാഞ്ഞത്.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നേ​പ്പാ​ൾ സ​ർ​ക്കാ​രി​ന് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. 77 കാ​ര​നാ​യ ശോ​ഭ​രാ​ജി​നെ പ്രാ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ന​ൽ​കി വി​ട്ട​യ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. സു​പ്രീം കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ജ​സ്റ്റീ​സ് അ​നി​ൽ കു​മാ​ർ സി​ൻ​ഹ​യാ​ണ് സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ശോ​ഭ​രാ​ജി​നെ മോ​ചി​പ്പി​ക്കാ​ത്ത​തി​നു​ള്ള കാ​ര​ണം രേ​ഖാ​മൂ​ലം മൂ​ന്ന് ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 1975 -ൽ ​വ്യാ​ജ​പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് നേ​പ്പാ​ളി​ലേ​ക്ക് ക​ട​ന്ന ശോ​ഭ​രാ​ജ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ കോ​ണി ജോ ​ബോ​റോ​ൻ​സി​ച്ചി​നെ​യും (29), കാ​മു​കി ലോ​റ​ന്‍റ് കാ​രി​യ​റേ​യും (26) കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി ശോ​ഭ​രാ​ജി​നെ 21 വ​ർ​ഷം ജീ​വ​പ​ര്യ​ന്തം ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ന് 20 വ​ർ​ഷ​വും വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച​തി​ന് ഒ​രു വ​ർ​ഷം ത​ട​വും 2000 രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News