രാജ്യത്തിന്‍റെ കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് കാർ, സ്വർണം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിക്ക് നേപ്പാൾ കർശന നിയന്ത്രണം ഏർപ്പെടുത്തി.

0

കാഠ്മണ്ഡു: രാജ്യത്തിന്‍റെ കരുതൽ ശേഖരം കുറഞ്ഞതിനെ തുടർന്ന് കാർ, സ്വർണം, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിക്ക് നേപ്പാൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാൻ കടുത്ത നടപടികൾ ഏർപ്പെടുത്തുകയാണെന്നാണ് വിശദീകരണം.

ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ച​തും വി​നോ​ദ​സ​ഞ്ചാ​ര​രം​ഗ​ത്തു​ണ്ടാ​യ തി​രി​ച്ച​ടി​യു​മാ​ണ് പ്ര​തി​സ​ന്ധി കൂ​ട്ടി​യ​ത്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഫെ​ബ്രു​വ​രി​യി​ൽ ക​രു ത​ൽ ശേ​ഖ​രം 11.75 ബി​ല്യ​ൺ ഡോ​ള​റി​ൽ​നി​ന്ന് 17 ശ​ത​മാ​നം കു​റ​ഞ്ഞ് 9.75 ബി​ല്യ​ൺ ഡോ​ള​റാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 29 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളു​ള്ള രാ​ജ്യ​ത്തി​ന് അ​ടു​ത്ത ആ​റു മാ​സം​കൂ​ടി ഇ​റ​ക്കു​മ​തി ചെ​യ്യാ​നേ ഈ ​തു​ക തി​ക​യൂ.

നേ​പ്പാ​ളി​ന്‍റെ വി​ദേ​ശ​നാ​ണ​യ ശേ​ഖ​രം ക​ടു​ത്ത സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി​യെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ ‌ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ബാ​ങ്ക് ഡെ​പ്യൂ​ട്ടി വ​ക്താ​വ് നാ​രാ​യ​ൺ പ്ര​സാ​ദ് പൊ​ഖാ​രേ​ൽ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here