Monday, January 24, 2022

വളർത്തുനായയ്‌ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

Must Read

വളർത്തുനായയ്‌ക്ക് പേരിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയെ അയൽവാസികൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഗുജറാത്തിലെ ഭാവ്‌നഗറില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ നീതാബെന്‍ സര്‍വൈയയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

നി​താ​ബെ​ൻ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​ക്ക് സോ​നു എ​ന്ന് പേ​രി​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നീ​താ​ബെ​ന്നി​ന്‍റെ അ​യ​ല്‍​വാ​സി സു​രാ​ഭാ​യ് ഭ​ര്‍​വാ​ഡി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​ര​ട്ട​പ്പേ​രാ​ണ് “സോ​നു’ എ​ന്ന​ത്. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ സാ​രാ​ഭാ​യി​യും മ​റ്റ് അ​ഞ്ചു​പേ​രും നീ​താ​ബെ​ന്നി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​യ മ​ക​ൻ കാ​ൺ​കെ നീ​താ​ബെ​ന്നി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, നീ​താ​ബെ​ന്‍ നാ​യ​യ്ക്ക് സോ​നു എ​ന്നു പേ​രി​ട്ട​ത് മ​നഃ​പൂ​ര്‍​വ​മാ​ണെ​ന്ന് സാ​രാ​ഭാ​യ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

നീ​താ​ബെ​ന്നി​ന്‍റെ കു​ടും​ബ​വും സാ​രാ​ഭാ​യി​യു​ടെ കു​ടും​ബ​വും ത​മ്മി​ല്‍ മു​ന്‍​പ് ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​റു​പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News