Monday, September 21, 2020

കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഇരട്ടപേര് വിളിച്ചു; അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി

Must Read

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക്...

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി. അഗളി സന്പാർക്കോട് സ്വദേശിയായ വള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഇരട്ടപേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളിയാണ് സംഘർഷത്തിൽ കലാശിച്ചത്. അതേ സമയം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ആഗസ്റ്റ് ആറാം തീയ്യതിയാണ് അട്ടപ്പാടി സന്പാർക്കോട് താമസിക്കുന്ന വള്ളിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടാത്. വളളിയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകൻ അയൽവാസിയായ പുത്തൂർ വീട്ടിലെ ബാബുവിന്‍റെ മകനുമായി കളിക്കുന്നതിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. വള്ളിയുടെ മകനെ ബാബുവിന്‍റെ മകൻ ഇരട്ടപ്പേര് വിളിച്ചതാണ് കയ്യാങ്കളിക്കിടിയക്കിയത്.

ഇതിന്‍റെ വൈരാഗ്യം തീർക്കാൻ ബാബുവും ബാബുവിന്‍റെ ഭാര്യയും അച്ഛനും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്നാണ് പരാതി. മകനെ വീട്ടിൽ നിന്ന് വലിച്ചിറക്കുകയും ബാബുവിന്‍റെ ഭാര്യ ചെരുപ്പു കൊണ്ട് മർദ്ദിച്ചെന്നും വള്ളി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മർദ്ദനമേറ്റ് ആശുപത്രിയിലേക്ക് പോയ വള്ളിയോട് പോലീസിൽ പരാതിപ്പെട്ടാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ബാബു ഭീഷണിപ്പെടുത്തിയതായും പറയുന്നു. മർദ്ദനത്തിൽ വള്ളിയുടെ നെഞ്ചിനും നടുവിനും പരിക്കുണ്ട്. ഷോളയൂർ പോലീസിനും അഗളി ഡിവൈഎസ്പിക്കും പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും സംഭവം ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുതായും വള്ളി ആരോപിക്കുന്നു. അതേ സമയം കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോപണ വിധേയനായ ബാബു പ്രതികരിച്ചു.

English summary

Neighbors allege tribal woman harassed in Attappadi Valli, a native of Agali Sanparkode, was attacked. The clash erupted after a scuffle broke out between two children while they were playing.

Leave a Reply

Latest News

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ...

40 പു​തി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

ന്യൂ ​ഡ​ല്‍​ഹി: സ്പെ​ഷ്ല്‍ ട്രെ​യി​നു​ക​ളെ​ക്കാ​ള്‍ വേ​ഗ​മേ​റി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ളു​മാ​യി റെ​യി​ല്‍​വേ. 40 പു​തി​യ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. ഉയര്‍ന്ന ട്രാഫിക് റൂട്ടുകളിലുള്ള വെ​യി​റ്റി​ങ് ലി​സ്​​റ്റി​ലു​ള്ള യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രക്ഷാകര്‍തൃ ട്രെയിനിന് രണ്ട്-മൂന്ന്...

മുനമ്പം ഹാര്‍ബര്‍ ഇന്ന്‍ തുറക്കും

എറണാകുളം : കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനബം ഹാര്‍ബര്‍ ഇന്ന്‍ മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍....

More News