Sunday, June 20, 2021

നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും; പിരിച്ചുവിടാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം

Must Read

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ ഉൾപ്പെട്ട ആറ്​ പൊലീസുകാരെ പ്രോസിക്യൂട്ട്​ ചെയ്യും. ഇവരെ പിരിച്ചുവിടാൻ സംസ്ഥാന ​െപാലീസ്​ മേധാവിക്ക്​ നിർദേശം നൽകി. ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ ​സംസ്ഥാന സർക്കാർ നടപടി. കുറ്റക്കാരെന്ന്​ കണ്ടെത്തിയ മൂന്ന്​ ഡോക്​ടർമാർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. പൊലീസ്​ മർദനത്തിൽ കൊല്ലപ്പെട്ട രാജ്​കുമാറിന്‍റെ കുടുംബത്തിനും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചു.

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എസ്‌.ഐ കെ.എ. സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് എറണാകുളം സി.ജെ.എം കോടതിയിൽ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

രാജ്കുമാറിനെയും അദ്ദേഹത്തിന്‍റെ ജീവനക്കാരിയായ ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. സമാനതകളില്ലാത്ത പൊലീസ് പീഡനം നടന്നുവെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് റിമാൻഡിലായ രാജ്കുമാർ ജൂൺ 21ന് മരിച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News