Sunday, October 17, 2021

തിരുവനന്തപുരത്ത് ട്രാഫിക്ക് ട്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കൈയേറ്റം ചെയ്ത് നെടുമങ്ങാട് സിഐ

Must Read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക്ക് ട്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കൈയേറ്റം ചെയ്ത് നെടുമങ്ങാട് സിഐ. എഎസ്ഐയുടെ ഫോൺ തട്ടിപ്പറിച്ച് സിഐ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. സംഭവത്തിൽ സിഐക്കെതിരെ എഎസ്ഐ ജവഹർ ഫോർട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പ​ഴ​വ​ങ്ങാ​ടി​യി​ൽ പാ​ർ​ക്കിം​ഗി​ന് വി​ല​ക്കു​ള്ള സ്ഥ​ല​ത്ത് സി​ഐ വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​മെ​ടു​ത്തു. ഇ​തു​ക​ണ്ട് രോ​ഷാ​കു​ല​നാ​യ സി​ഐ ഫോ​ൺ ത​ട്ടി​പ്പ​റി​ക്കു​ക​യും വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. ആ​ൾ​ക്കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു സി​ഐ​യു​ടെ​പ​രാ​ക്ര​മം. ‌‌‌സി​ഐ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും ജ​വ​ഹ​ർ ആ​രോ​പി​ക്കു​ന്നു.

Leave a Reply

Latest News

വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്

പൂഞ്ഞാർ: വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെതിരേയാണ് നടപടിയെടുത്തത്.പൂ​ഞ്ഞാ​ര്‍ സെ​ന്‍റ്...

More News