എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമ്മു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

0

ന്യൂഡൽഹി; എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമ്മു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ദ്രൗപദി മുർമ്മു ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തി. ഡൽഹി വിമാനത്താവളത്തിലെത്തിയ ദ്രൗപദി മുർമ്മുവിനെ കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ടെ, അർജുൻ റാം മെഹ്വാൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അടിസ്ഥാനവർഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും, രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്‌ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here