Friday, April 16, 2021

സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ

Must Read

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. ഒഴിവു വരുന്ന മൂന്നില്‍ രണ്ടു സീറ്റുകളും സിപിഎം തന്നെ...

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ...

കോവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: കോവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ പത്തിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ. ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, ക​ണി​യാ​മ്പ​റ്റ, തി​രു​നെ​ല്ലി, നെ​ൻ​മേ​നി, അ​മ്പ​ല​വ​യ​ൽ,...

തിരുവനന്തപുരം: പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളിൽ നിലപാട് കടുപ്പിച്ച് എൻസിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവൻ സീറ്റുകളിലും എൻസിപി തന്നെ മത്സരിക്കും. സീറ്റുകൾ വിട്ടു കൊടുക്കേണ്ടെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നും സീറ്റുവിഷയത്തിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറ്റിംഗ് സീറ്റുകളിൽ കൈവച്ചാൽ മുന്നണി വിടണമെന്ന തീരുമാനത്തിൽടിപി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ഒപ്പം കേന്ദ്രനേതൃത്വവും ഉണ്ടെന്നുറപ്പായതോടെ എൽഡിഎഫിന് ഇത് കൂടുതൽ തലവേദന സൃഷ്ടിച്ചേക്കും. അതേ സമയം പാലയുടെ പേരിൽ മാത്രം പിണങ്ങി മുന്നണി വിടരുതെന്ന നിലപാടിലാണ് എകെ ശശീന്ദ്രൻ. അതിനാൽ സംസ്ഥാനത്ത് പാർട്ടിയെ പിളർത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം.

English summary

NCP state president TP Peethambaran has said that he will not compromise by giving up the seat

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News