“അവള്‍ക്ക്‌ ഇന്ത്യയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും” എന്ന സന്ദേശമുയര്‍ത്തി നാജി നൗഹി

0

കുട്ടനാട്‌(ആലപ്പുഴ): “അവള്‍ക്ക്‌ ഇന്ത്യയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും” എന്ന സന്ദേശമുയര്‍ത്തി നാജി നൗഹി കുട്ടനാട്ടില്‍നിന്നു നേപ്പാളിലെ എവറസ്‌റ്റ്‌ ബേസ്‌ ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. വീട്ടമ്മയും അഞ്ച്‌ മക്കളുടെ മാതാവുമാണ്‌ തലശേരി സ്വദേശിനിയായ 32 വയസുള്ള നാജി നൗഹി എന്ന ട്രാവല്‍ വ്‌ളോഗര്‍ നാജിറ നൗഷാദ്‌. സമുദ്രനിരപ്പില്‍നിന്ന്‌ ഏറ്റവും ഉയര്‍ന്ന പ്രദേശത്തേക്കുള്ള യാത്ര സമുദ്രനിരപ്പില്‍നിന്നും താഴ്‌ന്ന പ്രദേശത്തുനിന്നാകണമെന്ന താല്‍പര്യത്തോടെയാണ്‌ യാത്ര കുട്ടനാട്ടില്‍നിന്ന്‌ ആരംഭിച്ചത്‌.
മങ്കൊമ്പിലെ കുട്ടനാട്‌ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുവച്ച്‌ ഇന്നലെ രാവിലെ 11 നു പുളിങ്കുന്ന്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. പ്രദീപ്‌ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കോയമ്പത്തൂര്‍, സേലം, ബംഗളുരു, ഹൈദരാബാദ്‌, നാഗ്‌പുര്‍, വാരാണസി, മോയ്‌ത്താരി, റെക്‌സോള്‍ വഴി നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ എത്തി തുടര്‍ന്ന്‌ എവറസ്‌റ്റ്‌ ബേസ്‌ ക്യാമ്പില്‍ യാത്ര അവസാനിപ്പിക്കും. ഇന്ത്യ സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമായ ഇടമല്ല എന്നുള്ള ധാരണ ശരിയല്ലെന്നും ഇന്ത്യയില്‍ ഏതൊരു സ്‌ത്രീക്കും തനിച്ചു യാത്ര ചെയ്യാമെന്നും ലോക രാജ്യങ്ങള്‍ക്ക്‌ മുന്നില്‍ തെളിയിക്കാനാണ്‌ 50 ദിവസത്തെ ദൗത്യംകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ നാജി നൗഹി പറഞ്ഞു.

Leave a Reply