രാമപുരം (കോട്ടയം) ∙ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ വെട്ടുവയലിൽ സെബിൻ ഏബ്രഹാം (29) ആണ് മരിച്ചത്. കുട്ടിച്ചന്റെ മകനാണ്.
18നു രാവിലെ എട്ടിനായിരുന്നു അപകടം. പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു.
ഓടിയെത്തിയ നാട്ടുകാർ തീ അണച്ചു. ഉടൻ 2 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബിൻ ഇന്നലെ പുലർച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. കട്ടപ്പന ഇരട്ടയാർ പാലയ്ക്കീൽ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. സഹോദരങ്ങൾ: അനു, എബിൻ. സംസ്കാരം നടത്തി.
English summary
Navvaran, who was undergoing treatment for burns, died after a fire broke out in a cooking gas cylinder