Monday, July 26, 2021

നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു

Must Read

ന്യൂഡല്‍ഹി: നവജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

നാലുപേരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. സംഗത് സിങ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍.

അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദുവിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്റിന്റെ നീക്കം. മുഖ്യമന്ത്രി അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരുന്നു. ഇതു പരിഹരിക്കാനാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്.

സിദ്ദുവിനെ പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. ഭൂരിപക്ഷം അംഗങ്ങളും എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു.

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News