Sunday, December 5, 2021

ഓട്ടോറിക്ഷയും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിയിച്ച്‌ നവവരന്‍ മരിച്ചു

Must Read

കോട്ടയം: എം.സി. റോഡില്‍ നീലിമംഗലത്ത്‌ ഓട്ടോറിക്ഷയും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിയിച്ച്‌ നവവരന്‍ മരിച്ചു. ഓട്ടോ ഡ്രൈവറും മാഞ്ഞൂര്‍ ഇലവത്തില്‍ പരേതനായ സെബാസ്‌റ്റ്യന്‍ തോമസിന്റെ മകനുമായ രഞ്‌ജിന്‍ (ഉണ്ണി-28)ആണു മരിച്ചത്‌.
ഇറച്ചിവിതരണ ജോലി ചെയ്‌തിരുന്ന രഞ്‌ജിന്‍, ഇന്നലെ കോട്ടയത്ത്‌ ഇറച്ചി നല്‍കിയശേഷം മടങ്ങുന്നതിടെ പുലര്‍ച്ചെ 5.45നായിരുന്നു അപകടം. നീലിമംഗലം പാലത്തിന്റെ നടുവില്‍ ബീമുകള്‍ ചേരുന്ന ഭാഗത്ത്‌ വിടവും ഉയര്‍ന്നുനില്‍ക്കുന്ന കമ്പിയുമുണ്ട്‌. വേഗത്തിലെത്തിയ ഓട്ടോ ഈ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട്‌ ബസില്‍ ഇടിക്കുകയായിരുന്നെന്നാണു പോലീസ്‌ നിഗമനം.
അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന ഓട്ടോയില്‍നിന്നു പ്രദേശവാസികള്‍ രഞ്‌ജിനെ പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെപ്‌റ്റംബര്‍ 16 നായിരുന്നു രഞ്‌ജിന്റെ വിവാഹം. ഇന്നലെ ഭാര്യ വീട്ടില്‍നിന്ന്‌ അടുക്കള കാണാന്‍ എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാനിരിക്കെയാണു രഞ്‌ജിനെ മരണം കവര്‍ന്നത്‌.
ഗാന്ധിനഗര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. രഞ്‌ജിന്റെ സംസ്‌കാരം പിന്നീട്‌. മാതാവ്‌ ലൂസി, ഭാര്യ സോന. ആലപ്പുഴ കാഞ്ഞിരച്ചിറ കൊടുവീട്ടില്‍ കുടുംബാംഗം.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News