സംസ്‌ഥാനത്ത്‌ 12 മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നതു പരിസ്‌ഥിതി അനുമതി ഇല്ലാതെയാണെന്നു ദേശീയ ഹരിത ട്രിബ്യൂണലില്‍ (എന്‍.ജി.ടി) പരാതി

0

കൊച്ചി : സംസ്‌ഥാനത്ത്‌ 12 മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിക്കുന്നതു പരിസ്‌ഥിതി അനുമതി ഇല്ലാതെയാണെന്നു ദേശീയ ഹരിത ട്രിബ്യൂണലില്‍ (എന്‍.ജി.ടി) പരാതി.
എന്‍വയോണ്‍മെന്റ്‌ പ്ര?ട്ടക്‌ഷന്‍ ആന്‍ഡ്‌ ആന്റി പൊലൂഷന്‍ ഗ്രൂപ്പ്‌ ട്രസ്‌റ്റിനു വേണ്ടി സേലം സ്വദേശി ശക്‌തിവേല്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച എന്‍.ജി.ടി. ചെന്നൈ ബെഞ്ച്‌ വിശദീകരണം തേടി സര്‍ക്കാരിനു നോട്ടീസയച്ചു.
20,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഭൂവിസ്‌തൃതിയുള്ള സ്‌ഥാപനങ്ങള്‍ക്കു പരിസ്‌ഥിതി അനുമതി നിര്‍ബന്ധമാണെന്ന്‌ പരിസ്‌ഥിതി ആഘാതം വിലയിരുത്തല്‍ സംബന്ധിച്ചു 2016-ല്‍ ഭേദഗതി ചെയ്‌ത വിജ്‌ഞാപനത്തിലുണ്ട്‌. മെഡിക്കല്‍ കോളജ്‌ ഒഴികെയുള്ള വിദ്യാലയങ്ങള്‍ക്കു മാത്രമേ ഇതില്‍ ഒഴിവുള്ളൂ. വിദ്യാലയം എന്നതില്‍ അവ്യക്‌തത വന്നതോടെ പരിസ്‌ഥിതി മന്ത്രാലയം 2015 ജൂണില്‍ വിശദീകരണം നല്‍കിയിരുന്നു.
മെഡിക്കല്‍ കോളജ്‌ ഒഴികെയുള്ള വിദ്യാലയങ്ങള്‍ക്കാണ്‌ ഇളവുള്ളതെന്നും മെഡിക്കല്‍ സര്‍വകലാശാല, മെഡിക്കല്‍ കോളജുകള്‍ എന്നിവ ഇതില്‍പ്പെടുന്നില്ലെന്നും വിശദീകരിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
കരുണ, ഗോകുലം, അമൃത, എം.ഇ.എസ്‌, അസീസിയ, കോലഞ്ചേരി, ഡോ. സോമര്‍വെല്‍, അല്‍ അസര്‍ തൊടുപുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌, ശ്രീ ഉത്രാടം തിരുനാള്‍, ഡി.എം. വയനാട്‌ എന്നീ സ്വകാര്യ മെഡിക്കല്‍ കോളജുകളും വണ്ടാനം ഗവ. മെഡിക്കല്‍ കോളജും പരിസ്‌ഥിതി അനുമതി വാങ്ങിയിട്ടില്ലെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമംലംഘിച്ചു പ്രവര്‍ത്തിക്കുന്ന കോളജുകളില്‍നിന്നു നഷ്‌ടപരിഹാരം ഈടാക്കണമെന്നാണ്‌ ആവശ്യം.

Leave a Reply