ദേശീയ കോവിഡ് 19 വാക്സിനേഷൻ പ്രോഗ്രാം; സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്തു

0

തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്സിനേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റർമാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ പ്രിയ, കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എൻ ഗ്രേഡ് വൺ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അർഹരായത്.

മാ​ർ​ച്ച് എ​ട്ട് അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​വ​ർ​ക്ക് പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ക്കും. മി​ക​ച്ച വാ​ക്സി​നേ​റ്റ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ്രി​യ​യേ​യും ഭ​വാ​നി​യേ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ഭി​ന​ന്ദി​ച്ചു.

Leave a Reply