നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ്: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെയെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

0

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഖാ​ർ​ഗെ​യ്ക്ക് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് പ​ത്ര​ത്തി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ യം​ഗ് ഇ​ന്ത്യ​ന്‍ എ​ന്ന ക​മ്പ​നി രൂ​പീ​ക​രി​ച്ച് സോ​ണി​യ​യും രാ​ഹു​ലും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. പ്ര​തി​ക​ളാ​യ സോ​ണി​യ അ​ട​ക്ക​മു​ള്ള​വ​രോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച് മ​റു​പ​ടി തേ​ടി​യി​രി​ക്ക​വെ​യാ​ണ് ഖാ​ര്‍​ഗെ​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Leave a Reply