യുഎസ് സൈനിക വിമാനത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ വീണു മരിച്ചത്ദേശീയ ഫുട്ബോൾ താരം സാകി അൻവരി

0

കാബൂൾ: അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ കാബൂളിൽ നിന്ന് പറന്നുയർന്ന യുഎസ് സൈനിക വിമാനത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ വീണു മരിച്ചതിന്റെ ദൃശ്യം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിൽ ഒരാൾ അഫ്ഗാൻ ദേശീയ ഫുട്ബോൾ താരം സാകി അൻവരിയാണെന്നത് പുതിയ വിവരം. അഫ്ഗാൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാൻ ദേശീയ ഫുട്ബോൾ ടീമും മരിച്ചത് സാകി അൻവരിയാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. 19 വയസുകാരനാണ് സാകി അൻവരി.

താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തിൽ അഫ്ഗാനികൾ വിമാനത്തിൽ പറ്റിപിടിച്ച് നിൽക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തിങ്കളാഴ്ച കാബൂളിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങൾക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്. കാബൂളിൽ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.

Leave a Reply