Monday, December 6, 2021

രാജസ്ഥാനിലെ ബിക്കാനറിൽ പരീക്ഷാ കേന്ദ്രത്തിനു പുറത്ത് ഉദ്യോഗാർഥികളുടെ വസ്ത്രത്തിന്‍റെ ഇറക്കംകൂടിയ കൈകൾ മുറിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ

Must Read

രാജസ്ഥാനിലെ ബിക്കാനറിൽ പരീക്ഷാ കേന്ദ്രത്തിനു പുറത്ത് ഉദ്യോഗാർഥികളുടെ വസ്ത്രത്തിന്‍റെ ഇറക്കംകൂടിയ കൈകൾ മുറിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. തികച്ചും അപമാനകരമെന്ന് പ്രതികരിച്ച കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നടപടി ആവശ്യപ്പെട്ടു.

സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന​ത് തി​ക​ച്ചും ല​ജ്ജാ​ക​ര​മെ​ന്ന് ക​മ്മീ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ത്തി​ന്‍റെ കൈ ​മു​റി​ച്ച​മാ​റ്റി​യ​ത്. പു​രു​ഷ ഗാ​ർ​ഡു​ക​ൾ സ്ത്രീ​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും വ്സ്ത്ര​ത്തി​ന്‍റെ കൈ​ക​ൾ മു​റി​ച്ചു​മാ​റ്റു​ക​യും ചെ​യ്ത​താ​യ വാ​ർ​​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.

വി​ഷ​യ​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം ലം​ഘി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൺ രേ​ഖ ശ​ർ​മ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

വ​നി​താ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​താ ഗാ​ർ​ഡി​നെ നി​യോ​ഗി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി എ​ത്ര​യും വേ​ഗം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Latest News

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പുടിന്‍ എത്തുന്നത്. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച...

More News