ശാസ്ത്രലോകം 7335(1989 JA) എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം മേയ് 27ന് ഭൂമിക്കരികിലെത്തുമെന്ന് നാസ.

0

ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്‍റെ നാലിരട്ടിയും സൗദി അറേബ്യയിലെ ബുര്‍ജ് ഖലീഫയുടെ രണ്ടിരട്ടിയും വലിപ്പമുണ്ടെന്ന് കരുതുന്ന ഈ ഭീമന്‍ ഭൂമിയുടെ 2.5 മില്ല്യണ്‍ മൈല്‍ ദൂരംവരെ അടുത്താണ് എത്തുന്നത്.

ഇത് കടന്നുപോകുന്നത് ഇംഗ്ലണ്ട് സമയമനുസരിച്ച് ഉച്ചതിരിഞ്ഞ് 3.26ന് ( ഇന്ത്യന്‍ സമയം വൈകുന്നേരം 7.56ന് ) കാണാനാകുമെന്നാണ് നാസ അറിയിക്കുന്നത്.

എന്നാല്‍ ഈ കടന്നുപോകല്‍ നിലവില്‍ ഭൂമിക്ക് ഭീഷണിയല്ല. പകരം ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശാസ്ത്ര ലോകത്തെ സഹായിക്കുമെന്നാണ് നാസാ കരുതുന്നത്. 1989 മേയ് ഒന്നിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here