Sunday, November 28, 2021

നാര്‍ക്കോട്ടിക് ജിഹാദ്; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

Must Read

പാലാ ബിഷപ്പിനെതിരെ കേസെടുത്തു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് നൽകിയ ഹർജിയിലാണ് ഉത്തരവ്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ പരാമര്‍ശം ഉന്നയിച്ച പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കുറവിലങ്ങാട് പൊലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവിയുടെ പരാതിയിലാണ് നടപടി. ഇദ്ദേഹം നേരത്തേ കുറവിലങ്ങാട് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

സെപ്തംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന മധ്യേയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപണം ഉന്നയിച്ചത്.

ഹര്‍ജിക്കാരനുവേണ്ടി അഡ്വ. സി പി അജ്മല്‍ കോടതിയില്‍ ഹാജരായി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News