Sunday, December 5, 2021

ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ വിജയം നേടി നമീബിയ. സ്കോട്‌ലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു

Must Read

ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ വിജയം നേടി നമീബിയ. സ്കോട്‌ലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. സ്കോട്‌ലൻഡ് ഉയർത്തിയ 109 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനിൽക്കെ നമീബിയ മറികടന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ കളി നമീബിയയ്ക്ക് അനുകൂലമാക്കിയ പേസ് ബൗളര്‍ റൂബന്‍ ടെംപിള്‍മന്‍ ആണ് കളിയിലെ താരം.

സ്കോ​ർ- സ്കോ​ട്‌​ല​ൻ​ഡ്: 20 ഓ​വ​റി​ൽ എ‌​ട്ടി​ന് 108. ന​മീ​ബി​യ: 19.1 ഓ​വ​റി​ൽ ആ​റി​ന് 115.

ഓ​ൾ​റൗ​ണ്ട് മി​ക​വ് പു​റ​ത്തെ​ടു​ത്താ​ണ് ന​മീ​ബി​യ വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. 110 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ന്തി​യ ന​മീ​ബി​യ​ൻ ഓ​പ്പ​ണ​ർ​മാ​രാ​യ ക്രെ​യ്ഗ് വി​ല്യം​സും മൈ​ക്കി​ള്‍ വാ​ന്‍ ലി​ങ്ഗ​നും ക​രു​ത​ലോ​ടെ​യാ​ണ് ക​ളി​ച്ച​ത്. ആ​ദ്യ അ​ഞ്ചോ​വ​റി​ല്‍ 26 റ​ണ്‍​സ് മാ​ത്ര​മാ​ണ് സ​ഖ്യം കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. 18 റ​ണ്‍​സെ​ടു​ത്ത ലി​ങ്ഗ​നെ പു​റ​ത്താ​ക്കി ഷ​രീ​ഫ് ആ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

പി​ന്നാ​ലെ എ​ത്തി​യ സെ​യ്ൻ ഗ്രീ​നും(9), ക്യാ​പ്റ്റ​ൻ ജെ​റാ​ര്‍​ഡ് എ​റാ​സ്മ​സും(4) വി​ല്യം​സും(23) പു​റ​ത്താ​യ​തോ​ടെ ന​മീ​ബി​യ അ​പ​ക​ടം മ​ണ​ഞ്ഞു. എ​ന്നാ​ൽ ജെ​ജെ സ്മി​റ്റും ഡേ​വി​ഡ് വി​യേ​സെ​യും ചേ​ര്‍​ന്ന് വീ​ണ്ടും ക​ളി ന​മീ​ബി​യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി. ടീ​മി​നെ വി​ജ​യ​ത്തി​ന് അ​രി​കി​ൽ എ​ത്തി​ച്ചാ​ണ് വി​യേ​സെ(16) പു​റ​ത്താ​യ​ത്. 23 പ​ന്തി​ൽ 32 റ​ൺ​സു​മാ​യി സ്മി​റ്റ് പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

സ്‌​കോ​ട്‌​ല​ന്‍​ഡി​നു​വേ​ണ്ടി മൈ​ക്കി​ള്‍ ലീ​സ്‌​ക് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ മാ​ര്‍​ക്ക് വാ​ട്ട്, ക്രി​സ് ഗ്രീ​വ്‌​സ്, സ​ഫി​യാ​ന്‍ ഷ​റീ​ഫ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ന​മീ​ബി​യ സ്‌​കോ​ട്‌​ല​ന്‍​ഡി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി റൂ​ബ​ന്‍ ടെം​പി​ള്‍​മ​ന്‍ ന​മീ​ബി​യ​യ്ക്ക് ഉ​ജ്ജ്വ​ല തു​ട​ക്കം ന​ല്‍​കി. ജോ​ര്‍​ജ് മ​ണ്‍​സെ, കാ​ലം മ​ക്‌​ലി​യോ​ഡ്, റി​ച്ചി ബെ​റിം​ഗ്ട​ണ്‍ എ​ന്നി​വ​രെ​യാ​ണ് ടെ​പി​ള്‍​മ​ന്‍ അ​ക്കൗ​ണ്ട് തു​റ​ക്കും​മു​മ്പു പ​വ​ലി​യ​നി​ല്‍ തി​രി​ച്ചെ​ത്തി​ച്ച​ത്. അ​ഞ്ചാം ഓ​വ​റി​ൽ ക്രെ​യ്ഗ് വാ​ല​സി​നെ പു​റ​ത്താ​ക്കി ഡേ​വി​ഡ് വീ​സ് 18/4 എ​ന്ന നി​ല​യി​ലേ​ക്ക് സ്‌​കോ​ട്‌​ല​ന്‍​ഡി​നെ വീ​ഴ്ത്തി. ‌

മൈ​ക്കി​ള്‍ ലെ​സ്‌​കും മാ​ത്യൂ ക്രോ​സും ക്രി​സ് ഗ്രീ​വ്‌​സും ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് സ്കോ​ട്‌​ല​ൻ​ഡ് സ്കോ​റി​ൽ 100 ക​ട​ത്തി​യ​ത്. ലെ​സ്‌​ക് 27 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സും ഉ​ള്‍​പ്പെ​ടെ 44 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മാ​ത്യു ക്രോ​സും 19 റ​ൺ​സെ​ടു​ത്തു. 32 പ​ന്തി​ൽ 25 റ​ണ്‍​സ് നേ​ടി​യ ക്രി​സ് ഗ്രീ​വ്‌​സാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മൂ​ന്നാ​മ​ത്തെ സ്‌​കോ​ട്ടി​ഷ് ബാ​റ്റ​ർ.

ടെ​പി​ള്‍​മ​ന്‍റെ മൂ​ന്നു വി​ക്ക​റ്റി​നു പു​റ​മേ യാ​ന്‍ ഫ്രൈ​ലി​ങ്ക് ര​ണ്ടും സ്മി​റ്റ്, വീ​സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News