Thursday, July 29, 2021

നാളിയാനികാർക്ക് പുറംലോകത്ത് എത്താൻ ഉറപ്പുള്ള പാലം വേണം

Must Read

തൊടുപുഴ: നാളിയാനികാർക്ക് പുറംലോകത്ത് എത്താൻ ഉറപ്പുള്ള പാലം വേണം. വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട ആദിവാസി മേഘലയായ നളിയാനിയിലെ ജനങ്ങൾക്ക് പുറം ലോകത്ത് എത്താനുള്ള വഴി പുഴ മുറിച്ചുകടക്കുക എന്നതുമാത്രമാണ്.

പത്താം വാർഡായ നാളിയാനിയെയും ഒൻപതാം വാർഡായ പൂച്ചപ്രയെയും വേർതിരിക്കുന്നത്‌ വടക്കനാറാണ്. ആറിന് കുറുകെ മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് മരക്കമ്പുകൾകൊണ്ട് നാട്ടുകാർ താത്കാലിക പാലം നിർമിച്ചിട്ടുണ്ട്.

ഇത് ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. പ്രായമായവർക്ക് പാലത്തിന് കുറുകെ അക്കരകടക്കാൻ സാധിക്കില്ല. നാളിയാനിയിലുള്ള വിദ്യാർഥികൾ പൂച്ചപ്ര സ്‌കൂളിൽ വരുന്നത് ഈ പുഴ മുറിച്ചുകടന്നാണ്.

അത്യാവശ്യസമയങ്ങളിൽ ആശുപത്രിയിൽ പോകേണ്ട പ്രായമായവരെ കസേരയിൽ ഇരുത്തിയാണ് ആശുപത്രി സൗകര്യമുള്ള പൂച്ചപ്ര എത്തിക്കുന്നത്.

പതിറ്റാണ്ടുകൾ നീണ്ട തങ്ങളുടെ സ്വപ്നമായ വടക്കനാറിന് കുറുകെ ഒരു പാലം വേണമെന്ന ആവശ്യം മാറിമാറി വരുന്ന ഭരണകർത്താക്കൾ വിലകൽപ്പിക്കുന്നില്ല.

ഇനിയെങ്കിലും ഞങ്ങളുടെ അവശ്യം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News