Sunday, June 20, 2021

യോഗി ആദിത്യനാഥിനെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ; വിമർശനവുമായി യുപി പോലീസ്

Must Read

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ച് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. ട്വിറ്ററിലൂടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. സംഭവത്തിൽ നഗ്മയ്‌ക്കെതിരെ വിമർശനവുമായി യുപി പോലീസ് ഉൾപ്പെടെ രംഗത്ത് വന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരിട്ടെത്തി ് യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്താറുണ്ട്. ഇത്തരത്തിൽ കണ്ടെയെന്റ്‌മെന്റ് സോണിൽ എത്തിയപ്പോൾ വഴിയിൽ ആളുകൾ പ്രവേശിക്കാതിരിക്കാനായി തടസ്സം വച്ചിരുന്നു. ഇതിന് മുൻപിൽ നിൽക്കുന്ന യോഗിയുടെ ചിത്രം സഹിതമാണ് നഗ്മ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. സ്വന്തം പ്രദേശത്തേക്ക് കടക്കുന്നതിന് പ്രദേശവാസികൾ യോഗിയെ തടഞ്ഞു എന്നായിരുന്നു നഗ്മ ചിത്രത്തിനൊപ്പം കുറിച്ചത്.

മിനിറ്റുകൾക്കുള്ളിൽ കോൺഗ്രസ് നേതാവിന്റെ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതേ തുടർന്നാണ് നിജസ്ഥിതി വ്യക്തമാക്കി സാമൂഹ്യ മാദ്ധ്യമ ഉപയോക്താക്കൾ രംഗത്ത് വന്നത്. തുടർന്ന് സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Latest News

ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും:മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം...

More News