Monday, January 17, 2022

പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം മുണ്ടക്കയത്ത് മൂന്നംഗ സംഘം അറസ്റ്റിലായതിന്‍റെ ഞെട്ടലിലാണ് നാട്

Must Read

കോട്ടയം: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം മുണ്ടക്കയത്ത് മൂന്നംഗ സംഘം അറസ്റ്റിലായതിന്‍റെ ഞെട്ടലിലാണ് നാട്. നെന്മാറ സ്വദേശികളായ സലാം, ഇസഹാക്ക് എന്നിവരും മുണ്ടക്കയത്ത് ബേക്കറി ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈറുമാണ് പിടിയിലായിരിക്കുന്നത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ടു നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം മു​ണ്ട​ക്ക​യം ടൗ​ണി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള കെ​ട്ടി​ടം വ​ള​ഞ്ഞ് മൂ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി സു​ബൈ​ർ മു​ണ്ട​ക്ക​യ​ത്തെ ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലാ​യ മ​റ്റ് ര​ണ്ടു​പേ​രും ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​മാ​യി ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സു​ബൈ​റി​ന് അ​ടു​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ എ​റ​ണാ​കു​ളം വ​ഴി​യാ​ണ് മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​തെ​ന്നും സം​ഘ​ത്തി​ൽ മൂ​ന്ന് പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഒ​രാ​ൾ പോ​ലീ​സി​നെ വെ​ട്ടി​ച്ച് മു​ങ്ങി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പാ​ല​ക്കാ​ട്ടു നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം രാ​ത്രി മു​ണ്ട​ക്ക​യ​ത്ത് വ​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​വ​രം ലോ​ക്ക​ൽ പോ​ലീ​സ് പോ​ലും അ​റി​ഞ്ഞി​രു​ന്നി​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ അ​റ​സ്റ്റു​ണ്ടാ​യ​ത്. ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News