Sunday, January 23, 2022

ആദ്യ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് നായിക അമലേന്ദു; ശ്രദ്ധ നേടി മിസ്റ്ററി ത്രില്ലർ ആർ ജെ മഡോണയുടെ ടീസർ

Must Read

ആർ ജെ മഡോണയിലെ നായിക അമലേന്ദു കെ രാജ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചു. തന്റെ കരിയറിന്റെ തുടക്കം കുറിക്കുന്നത് ആർ ജെ മഡോണയിലൂടെ ആണെന്നും ചിത്രത്തിന്റെ പിന്നണിപ്രവർത്തകരും മുന്നണിപ്രവർത്തകരും പുതിയതാണെങ്കിലും ഒരു വലിയ പരിശ്രമത്തിന്റെ ഫലമാണ് ചിത്രമെന്നും പങ്കുവച്ചു. ആനന്ദ് കൃഷ്ണ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മിസ്റ്ററി, ത്രില്ലർ, ഡ്രാമ എല്ലാം ചേർന്ന ഒന്നായിരിക്കും. ചിത്രം പുറത്തിറങ്ങുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും പ്രേക്ഷകരെല്ലാരും പുറത്തുവന്ന ടീസർ കണ്ട് അഭിപ്രായം രേഖപ്പെടുത്തുവാനും അമലേന്ദു കൂട്ടിച്ചേർത്തു.

ഹിച്ച്കൊക്ക് എന്റർടൈന്മെന്റിന്റെ ബാനറിൽ വരുന്ന ചിത്രം ‘എ സ്റ്റോളൻ ബയോപിക്’ എന്ന ടാഗ്‌ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അമലേന്ദു കെ രാജ്, അനിൽ ആന്റോ, ഷേർ ഷാ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്ണു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.

തിരക്കഥ എഡിറ്റിംഗ് – ആനന്ദ് കൃഷ്ണ രാജ്, ഛായാഗ്രഹണം – അഖിൽ സേവ്യർ, മ്യൂസിക് – രമേശ് കൃഷ്ണൻ എം കെ, വരികൾ – ഋഷികേശ് മുണ്ടാണി, ആർട്ട് – ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ – ജസ്വിൻ മാത്യു ഫെലിക്സ്, മേക്കപ്പ് – മഹേഷ് ബാലാജി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഫ്രാൻസിസ് ജോസഫ് ജീര, അസ്സോസിയേറ്റ് ഡയറക്ടർ – നിരഞ്ജൻ, ഡി ഐ – ലിജു പ്രഭാകർ, മിക്സ് എൻജിനിയർ – ജിജുമോൻ ടി ബ്രൂസ്, വി എഫ് എക്‌സ് – മനോജ് മോഹനൻ, പി ആർ ഓ – പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് – എം ആർ പ്രൊഫഷണൽ, ടൈറ്റിൽ – സനൽ പി കെ, ഡിസൈൻ – ജോസഫ് പോൾസൻ.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News