Home Kerala കരിമുഗളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കരിമുഗളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

0

കൊച്ചി: കരിമുഗളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് കരിമുഗൾ കാണിനാട് ബ്ലായിൽ മത്തായിയുടെ മകൾ സിനി മത്തായി (42) യെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു മുമ്പിലെ കിണറിൽ വീണു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മത്തായിയും കുടുംബവും അയൽവാസികളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. മരണ വാർത്ത ഞെട്ടലുണ്ടാക്കിയെന്ന് അയൽവാസികൾ പറഞ്ഞു. മൃതദേഹം തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അസ്വാഭാവിക മരണത്തിന് അമ്പലമേട് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

രണ്ടു മാസം മുമ്പാണ് സിനിയുടെ വിവാഹം നടന്നത്. എന്നാൽ സിനിക്ക് മാനസീക അസ്വസ്ഥതകൾ ഉണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. സിനി മാതാപിതാക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സിനിയുടെ മൂത്ത സഹോദരിയും ഈ വീട്ടിലാണ് കഴിയുന്നത്.

English summary

Mystery over the incident where a young woman was found dead in Karimugal

NO COMMENTS

Leave a Reply