Sunday, September 19, 2021

എന്റെ ദൈവമേ ഞാന്‍ ഞെട്ടിപ്പോയി, ആരാണ് സുശാന്തിന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നത്?സ്വര്‍ഗത്തില്‍ ഇന്റര്‍നെറ്റ് കണക്ഷനുണ്ടോ?

Must Read

ആരാധകര്‍ക്ക് ഇപ്പോഴും വേദനയാണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. വ്യാഴാഴ്ചയുണ്ടായ ഒരു സംഭവം താരത്തിന്റെ ആരാധകരെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സുശാന്തിന്റെ ഫേയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം താരത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ടീമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന്റെ ചിന്തകളും സിനിമകളും സ്വപ്‌നങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സ്ഥലമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിലനിര്‍ത്തുമെന്നും ടീം അറിയിച്ചിരുന്നു.

ഒരു വര്‍ഷത്തിനു ശേഷം താരത്തിന്റെ പ്രൊഫൈലില്‍ ഉണ്ടായ മാറ്റം ആരാധകരെ അമ്പരപ്പിച്ചു. എന്റെ ദൈവമേ ഞാന്‍ ഞെട്ടിപ്പോയി, ആരാണ് സുശാന്തിന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നത്? എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരു നിമിഷം സുശാന്ത് തിരിച്ചുവന്നെന്ന് ചിന്തിച്ചുപോയെന്നും ഇതെങ്ങനെയാണ് സംഭവിച്ചത് എന്നുമായിരുന്നു മറ്റൊരാള്‍ കുറിച്ചത്. സ്വര്‍ഗത്തില്‍ ഇന്റര്‍നെറ്റ് കണക്ഷനുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്.

ജൂണ്‍ 14നാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ സുശാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. താരത്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിക്കെതിരെ പരാതിയുമായി കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്കാണ് ബോളിവുഡ് സിനിമാ ലോകം സാക്ഷിയായത്.

Leave a Reply

Latest News

കൊടിസുനിയെ കൊല്ലാൻ ജയിലിൽ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കൊടിസുനിയെ കൊല്ലാൻ ജയിലിൽ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പോലീസും ജയിൽവകുപ്പും വേറെവേറെ അന്വേഷണം നടത്തുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരേ ആരോപണം ഉയർന്നുകഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം...

More News