കൊച്ചി: മൂത്തൂറ്റ് ഗ്രൂപ് ചെയർമാൻ എം.ജി. ജോര്‍ജ് മുത്തൂറ്റ് (72) നിര്യാതനായി. വെള്ളിയാഴ്ച വൈകീട്ട് ന്യൂഡൽഹിയിലായിരുന്നു അന്ത്യം. ഓർത്തഡോക്സ് സഭ മുൻ ട്രസ്റ്റിയാണ്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി ഡല്‍ഹിയിലായിരുന്നു താമസം.
2020ല്‍ ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ജോര്‍ജ് മുത്തൂറ്റ് ആയിരുന്നു. 2011ല്‍ ഇന്ത്യന്‍ ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ 50ാമതും 2019ല്‍ 44ാമതും എത്തി.
ഭാര്യ സാറ ജോര്‍ജ് മുത്തൂറ്റ് ന്യൂഡല്‍ഹി സെൻറ് ജോര്‍ജ് സ്കൂള്‍ ഡയറക്ടറാണ്. മക്കൾ: ജോര്‍ജ് എം. ജോര്‍ജ് (എക്സി. ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്), അലക്സാണ്ടർ എം. ജോർജ് (മുത്തൂറ്റ് ഫിനാൻസ് ന്യൂഡൽഹി ഡെപ്യൂട്ടി എം.ഡി). പരേതനായ പോൾ എം. ജോർജ്. മരുമക്കൾ: തെരേസ, മെഹിക.
English summary
Muthoot Group Chairman M.G. George Muthoot (72) passed away