മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നത്. കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പും നടത്താന്‍ പറ്റുന്ന തരത്തില്‍ രാജിവയ്ക്കും. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി എടുത്ത തീരുമാനം പ്രവര്‍ത്തക സമിതി അംഗീകരിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം പൂര്‍ണമായും പാര്‍ട്ടിയുടേതാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റ തോല്‍വിയെക്കുറിച്ചും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃയോഗം ചേര്‍ന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച് ജയിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
English summary
Muslim League National General Secretary PK Kunhalikutty enters state politics.