കണ്ണൂർ; അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ ഭീഷണി പ്രസംഗവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലീം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുത്തിരിക്കുമെന്നാണ് ഷാജിയുടെ ഭീഷണി. ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂർ വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് വിവാദ പ്രസംഗം.
അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയില്‍വച്ചാണ് ഞാന്‍ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവന്‍ ആയാലും. അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ട് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാന്‍ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെഎം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാന്‍ ഞാന്‍ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓര്‍ത്തുവച്ചിരിക്കും കെ.എം ഷാജി. ഓര്‍ത്തുവച്ചോ നിങ്ങള്‍.- കെഎം ഷാജി പറഞ്ഞു.
English summary
Muslim League leader KM Shaji makes threatening remarks against those who worked against him in the last elections in Azhikode assembly constituency