‘മുസ്ലിം പെൺകുട്ടികൾ സഹോദര മതസ്ഥരുമായി വിവാഹബന്ധത്തിലേർപ്പെട്ടിട്ടുണ്ട്; ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?’: കെ ടി ജലീൽ

0

കോഴിക്കോട്: കോടഞ്ചേരിയിലെ ലവ് ജിഹാദ് വിഷയത്തിൽ ക്രൈസ്തവ, പുരോഹിതരെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ ,. ഫേസ് ബുക്കിലാണ് മിശ്ര വിവാഹ വിവാദത്തിൽ ജലീലിന്റെ പ്രതികരണം. അവനവന്റെ പല്ലിൽ കുത്തി മറ്റുള്ളവർക്ക് വാസനിക്കാൻ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയിൽ നടന്ന സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതൻമാർക്കിത് എന്തുപറ്റി? നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പറയുന്നത്, മുൻപിൻ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആരുശ്രമിച്ചാലും അത്യന്തം ദൗർഭാഗ്യകരമാണ്’- കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply