ഒടുവിൽ മുസ്ക്കാൻ്റെ സിവിൽ സർവീസ് സ്വപ്നം പൂവണിഞ്ഞു

0

ആദ്യശ്രമത്തിൽ തന്നെ യുപിഎസ്‍സി പരീക്ഷ പാസ്സാകുക  എന്നത് അത്ഭുതപ്പെടുത്തുന്ന നേട്ടമാണ്.  അതിനായി കഠിനാധ്വാനവും നിശ്ചയദാർഢ്യവും ആവശ്യമാണ്. ആദ്യശ്രമത്തിൽ തന്നെ മികച്ച റാങ്കോെ വിജയം നേടുന്ന ചിലരുണ്ട്. അത്തരത്തിൽ കഠിനാധ്വാനം ചെയ്ത് വിജയം നേടിയ ഉദ്യോഗസ്ഥയാണ് മുസ്കാൻ ജിൻഡാൽ എന്ന ഐഎഫ്എസ് ഓഫീസർ. 2019 ലെ യുപിഎസ്‍സി പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 87ാം നേടി ഐഎഫ്‌എസ് ഓഫീസറായി . കുട്ടിക്കാലം മുതൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയാകാനായിരുന്നു മുസ്കാനിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ആ ലക്ഷ്യത്തെ മുന്നിൽകണ്ടാണ് പഠനം മുന്നോട്ട് കൊണ്ടുപോയത്.

സ്കൂൾ കാലം മുതൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു മുസ്കാൻ. സ്കൂളിലും കോളേജിലും ടോപ്പറായിരുന്നു.  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ബിദ്ദിയിലയിരുന്നു. പത്താം ക്ലാസിൽ 10 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടിയ മുസ്‌കാൻ 12-ാം ക്ലാസിൽ 96% മാർക്ക് നേടിയിരുന്നു. അതിനുശേഷം, പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ എസ്ഡി കോളേജിൽ നിന്ന് ബി കോമിൽ (ഓണേഴ്‌സ്) ബിരുദം പൂർത്തിയാക്കി. ബിരുദപഠനത്തിൽ അവൾ അഞ്ചാം റാങ്ക് കരസ്ഥമാക്കി.

ബിരുദപഠന സമയത്താണ് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്. ബിരുദപഠനത്തിന്റെ അവസാന വർഷത്തിൽ ഒരു ദിവസം 4 മുതൽ 5 മണിക്കൂർ വരെ യുപിഎസ്‍സി പഠനത്തിനായി നീക്കിവെക്കാറുണ്ടായിരുന്നു. ബിരുദം പൂർത്തിയാക്കിയതിന് ശേഷം ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് ആരംഭിച്ചു. യു‌പി‌എസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങിയപ്പോൾ, വർഷങ്ങളായി തയ്യാറെടുക്കുന്നവരുമായോ കൂടുതൽ മുന്നോട്ട് പോയവരുമായോ ഞാൻ എന്നെ താരതമ്യം ചെയ്തിട്ടില്ല” മുസ്‌കാൻ പറഞ്ഞു. ആത്മവിശ്വാസത്തിന് മുൻ​ഗണന നൽകി, ഈ പരീക്ഷയിൽ വിജയിക്കാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു. പഠന സംബന്ധിയായ കുറിപ്പുകൾ, പുസ്തകങ്ങൾ തുടങ്ങിയക്ക് പ്രഥമപരി​ഗണന നൽകി. 

മുസ്‌കാൻ പുസ്തകങ്ങൾ വളരെ പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും അവ വീണ്ടും വീണ്ടും വായിച്ചു. തുടക്കത്തിൽ, പ്രീ, മെയിൻ എന്നിവയുടെ തയ്യാറെടുപ്പ് ഒന്നിച്ചാണ് നടത്തിയത്. പ്രിലിമിനറി പരീക്ഷക്ക് 2 മാസങ്ങൾക്ക് മുമ്പാണ് അതിനായി പ്രത്യേകമായി പഠിച്ചു തുടങ്ങിയത്. പത്രം വായിക്കാൻ താച്പര്യമുള്ളയാളായിരുന്നു മുസ്കാൻ. യു‌പി‌എസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങിയപ്പോൾ, കൂടുതൽ ശ്രദ്ധയോടെയും താൽപ്പര്യത്തോടെയും അത് വായിക്കാൻ തുടങ്ങി. സമകാലിക സംഭവങ്ങൾ കൃത്യമായി മനസ്സിലാക്കി. പ്രിലിമിനറി പരീക്ഷയുടെ വസ്തുതകളും കണക്കുകളും മെയിൻ പരീക്ഷ പഠനത്തിനും ഉപയോ​ഗിച്ചു.  

മുസ്‌കാൻ പറയുന്നതനുസരിച്ച്, യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിശ്ചയദാർഢ്യം വളരെ പ്രധാനമാണ്. പഠനത്തിൽ നിന്ന് ഒരിക്കലും പിന്മാറാൻ തോന്നാതിരിക്കാൻ എല്ലാ ദിവസവും സ്വയം പ്രചോദിപ്പിക്കേണ്ടതുണ്ട്. എന്നാൽ ചില സമയങ്ങളിൽ ബുദ്ധിമുട്ട് തോന്നാറുണ്ട്. ആ സമയം നിങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. ഈ ഇടവേളകൾ നിങ്ങളെ ഉന്മേഷപ്രദമാക്കുക മാത്രമല്ല, നന്നായി പഠിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ഫോണിനെക്കുറിച്ചും സോഷ്യൽ മീഡിയയെക്കുറിച്ചും മുസ്‌കാന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. അവൾ പറയുന്നു, “പരീക്ഷക്കുള്ള തയ്യാറെടുപ്പിന്റെ മുഴുവൻ സമയത്തും ഫോൺ എന്നോടൊപ്പം സൂക്ഷിച്ചു.”  പ്രധാനപ്പെട്ട കാര്യങ്ങൾക്കല്ലാതെ ഫോണിൽ തൊടാതിരിക്കാൻ ഒരാൾക്ക് മതിയായ ആത്മനിയന്ത്രണം ഉണ്ടായിരിക്കണമെന്നും മുസ്‌കാൻ പറയുന്നു.  

എൻസിഇആർടി പുസ്തകങ്ങളെയാണ് കൂടുതലായും പഠനത്തിന് ആശ്രയിച്ചത്. പിന്നീട് ടെസ്റ്റ് പേപ്പറുകൾ സോൾവ് ചെയ്ത്, തയ്യാറെടുപ്പ് എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കുകയും പതിവായിരുന്നു. ഇതിനായി, ഒരു സെക്ഷണൽ ടെസ്റ്റുകൾ  നടത്തുകയും ഉത്തരങ്ങൾ വിശകലനം ചെയ്യുകയും തെറ്റുകൾ തിരുത്തുകയും ചെയ്യുമായിരുന്നു. ബുദ്ധിമുട്ടുള്ള ഉത്തരങ്ങളാണ് എഴുതി പരിശീലിച്ചത്. “ഞാൻ ചില സ്ഥാപനങ്ങളിൽ നിന്ന് ഓൺലൈൻ, ഓഫ്‌ലൈൻ മാർഗനിർദേശങ്ങൾ സ്വീകരിച്ചു, പക്ഷേ പ്രധാനമായും സ്വയം പഠനത്തിലാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. എല്ലാ ദിവസവും ഏകദേശം 7 മുതൽ 8 മണിക്കൂർ വരെ ഞാൻ പഠനത്തിനായി നീക്കിവച്ചു. തയ്യാറെടുപ്പിലെ ഏകാ​ഗ്രതയും നിശ്ചയദാർഢ്യവുമാണ് പ്രധാനമെന്നും മുസ്കാൻ പറയുന്നു. 

Leave a Reply