Sunday, January 23, 2022

പതിമൂന്നുകാരിയെ പീഡിപ്പിച്ചു;മൂർഷിദാബാദ് സ്വദേശിക്ക് ജീവപര്യന്തം വിധിച്ച് പെരുമ്പാവൂർ പോക്സോ കോടതി

Must Read

പെരുമ്പാവൂർ: കദളിക്കാട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ഇതരസംസ്ഥാന സ്വദേശിക്ക് ജീവപര്യന്തം. മൂർഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാറി(31)നെയാണ് പെരുമ്പാവൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2019 ഒക്ടോബർ 23-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ ഇയാൾ ആക്രമിച്ച് ബലമായി പിടിച്ച് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പ്രതിയെ പിടികൂടി. ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ തൊണ്ണൂറ് ദിവസത്തിനകം വഴക്കുളം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

എസ്.ഐമാരായ എസ്.വിനു, സുനിൽ തോമസ്, എ.എസ്.ഐ എൻ.എം ബിനു, സീനിയർ സിവിൽ പോലിസ് ഓഫീസർ എ.എം ലൈല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കെ.സിന്ധുവായിരുന്നു പബ്ലിക് പോസിക്യൂട്ടർ. മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ്സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News