സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകം;
പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായില്ല;കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യം ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് പ്രതികൾ

0

പത്തനംതിട്ട∙ സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും പ്രതികൾ കോടതിയിൽ. സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കേസിലെ ഒന്നാംപ്രതി ജിഷ്ണു കോടതിയിൽ മൊഴി നൽകി. കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതല്ല, പെട്ടെന്നുണ്ടായ പ്രകോപനമാണെന്നും സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്നുമാണു ജിഷ്ണു പറഞ്ഞത്. ഒരു വർഷം മുൻപ് പാർട്ടി മാറിയെന്നും ജിഷ്ണു കോടതിയിൽ ബോധിപ്പിച്ചു.

തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ അ‍ഞ്ച്പ്രതികളെയും ഈമാസം 13 വരെ പൊലീസ് കസ്റ്റഡിൽ വിട്ടു തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. 5 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 7 ദിവസം അനുവദിക്കുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതികളോട് കോടതി ചോദിച്ചു. വധഭീഷണിയുണ്ടെന്ന് ഒന്നാംപ്രതി ജിഷ്ണു പറഞ്ഞു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണ് ഇതെന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അതേസമയം, പ്രതികൾക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായില്ല

Leave a Reply