ചേര്‍പ്പ്‌ കടലാശേരിയില്‍ ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികയുടെ മരണം കൊലപാതകം

0

തൃശൂര്‍: ചേര്‍പ്പ്‌ കടലാശേരിയില്‍ ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികയുടെ മരണം കൊലപാതകം. സംഭവത്തില്‍ പേരക്കുട്ടി അറസ്‌റ്റില്‍. ഊമന്‍പിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (78) യാണു കൊല്ലപ്പെട്ടത്‌. മകന്റെ മകന്‍ ഗോകുലാ (32) ണ്‌ അറസ്‌റ്റിലായത്‌. തലയിണ മുഖത്ത്‌ അമര്‍ത്തി ശ്വാസംമുട്ടിച്ചാണു കൊന്നതെന്നു പോലീസ്‌ പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രി ഏഴിനാണു കൗസല്യയെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്‌. ആദ്യം ഹൃദയാഘാതമെന്നു കരുതിയെങ്കിലും വളയും മാലയും കാണാതായത്‌ സംശയത്തിനിടയാക്കി. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണു മരണമെന്നു തെളിഞ്ഞതോടെ അന്വേഷണം ഊര്‍ജിതമാക്കി. സംശയമുന ഗോകുലിലേക്കു നീണ്ടതോടെ ഞായറാഴ്‌ച കസ്‌റ്റഡിയിലെടുത്തു. മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണു കൊല നടത്തിയതെന്നു പോലീസ്‌ പറഞ്ഞു. ചെറുപ്പത്തില്‍ സ്വര്‍ണപ്പണി പഠിച്ച ഇയാള്‍ ഇപ്പോള്‍ പോളീഷ്‌ പണിക്കാരനാണ്‌.
അമ്മൂമ്മയുടെ കഴുത്തുഞെരിച്ചു കൊന്ന ഗോകുല്‍, വള ഊരിയെടുത്തു ചേര്‍പ്പിലുള്ള ധനകാര്യ സ്‌ഥാപനത്തില്‍ പണയംവച്ചു. കിട്ടിയ 25,000 രൂപയില്‍നിന്ന്‌ 3000 രൂപയെടുത്ത്‌ ആദ്യം പോയതു ബിവറേജസിലേക്ക്‌. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോഴാണു അമ്മൂമ്മയ്‌ക്കു വയെ്ന്നുെ പറഞ്ഞ്‌ അമ്മയുടെ ഫോണ്‍ വന്നത്‌. ഉടന്‍ ഓട്ടോയില്‍ സ്‌ഥലത്തെത്തി. മരണാനന്തര ചടങ്ങുകള്‍ കഴിയുവരെ ഒന്നുമറിയാത്തതുപോലെ പെരുമാറി. ഇതിനിടെ സ്വര്‍ണം പണയംവച്ചുകിട്ടിയ പണമുപയോഗിച്ചു പലവട്ടം മദ്യപിച്ചു. സംസ്‌കാരച്ചടങ്ങുകളില്‍ അടക്കം മഫ്‌തിയിലെത്തിയാണു പ്രതി ഗോകുലാണെന്ന്‌ പോലീസ്‌ ഉറപ്പിച്ചത്‌. ചോദ്യംചെയ്യലില്‍ ഒന്നും അറിയില്ലെന്ന നിലപാടിലായിരുന്നു ഗോകുല്‍. ശ്വാസതടസം അഭിനയിച്ചു സമ്മര്‍ദത്തിലാക്കാനും ശ്രമിച്ചു. എന്നാല്‍, തന്ത്രപൂര്‍വം ചോദ്യം ചെയ്‌തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പു നടത്തിയശേഷം പ്രതിയെ കോവിഡ്‌ മാനദണ്ഡപ്രകാരം കോടതിയില്‍ ഹാജരാക്കി.

Leave a Reply